'എല്ലാ തലമുറകള്‍ക്കും പ്രചോദനമായ നടി', സുരേഖ സിക്രിയെ അനുസ്‍മരിച്ച് താരങ്ങള്‍

First Published Jul 16, 2021, 10:39 PM IST

രാജ്യത്ത് ഏറെ പ്രശസ്‍തയായ നടി സുരേഖ സുക്രി ഇന്ന് രാവിലെയാണ് അന്തരിച്ചത്. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എല്ലാ തലമുറകള്‍ക്ക് പ്രചോദമായിരുന്ന നടിയാണ് സുരേഖ സിക്രിയെന്ന് താരങ്ങള്‍ അനുസ്‍മരിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളെയാണ് ഇന്ന് നഷ്‍ടപ്പെട്ടിരിക്കുന്നത്.
undefined
സുരേഖ സിക്രിക്ക് ഒപ്പമുള്ള ചിത്രീകരണ അനുഭവം പങ്കുവെച്ചാണ് നടി നീന ഗുപ്‍ത അനുസ്‍മരിച്ചത്.
undefined
സുരേഖയെപ്പോലെ മറ്റൊരാളില്ല അവരെ കാണാൻ കഴിഞ്ഞതില്‍ ഭാഗ്യവാൻമാരാണ് എന്നാണ് ദിയ മിര്‍സ അനുസ്‍മരിച്ചത്
undefined
നമുക്കുണ്ടായ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് സുരേഖ സിക്രിയെന്ന് സറീന ഖാൻ എഴുതുന്നു.
undefined
ഓരോ സിനിമയിലും ഞങ്ങൾക്ക് ഒരു കുടുംബമുണ്ട്, ഞങ്ങളുടെ സ്വന്തം കുടുംബങ്ങളേക്കാൾ കൂടുതൽ സമയം ഫിലിം ഫാമിലിയിൽ ചെലവഴിക്കുന്നു. അത്തരമൊരു മനോഹരമായ കുടുംബം ബദായ് ഹോയിലായിരുന്നു. മികച്ച അഭിനേതാക്കൾ ഉള്ള തികഞ്ഞ കുടുംബമായിരുന്നു അത്. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു സുരേഖ സിക്രി, എല്ലാവരേക്കാളും പുരോഗമനവാദിയായിരുന്നു. നിങ്ങൾക്കറിയാമോ, യഥാർത്ഥ ജീവിതത്തിലും അങ്ങനെയായിരുന്നു ആയുഷ്‍മാൻ ഖുറാന എഴുതുന്നു.
undefined
സമാധാനത്തോടെ വിശ്രമിക്കൂവെന്ന് കുറിച്ച് രണ്‍ദീപ് ഹുഡ സുരേഖയുടെ ഫോട്ടോ പങ്കുവെച്ചു.
undefined
സുരേഖ സിക്രി 1978-ല്‍ കിസാ കുര്‍സി കാ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
undefined
എന്നും ഓര്‍മിക്കും വലിയ നഷ്‍ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ദിവ്യ ദത്ത എഴുതിയിരിക്കുന്നു.
undefined
സുരേഖ സിക്രിക്ക് 1988-ലെ തമസ്, 1995-ലെ മാമ്മോ 2011-ലെ ബധായി ഹോ തുടങ്ങിയ സിനിമകളിലൂടെ മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
undefined
click me!