ഉമേഷ് എസ് നായർ സംവിധാനം ചെയ്ത് അസീസ് നെടുമങ്ങാട് നായകനാകുന്ന 'മോഹന വള്ളി' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി.

ജെ സ്റ്റുഡിയോസ്, എ 2 എ സ്‌റ്റുഡിയോസ് എന്നീ ബാനറുകളിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഹൊറർ ഹ്യൂമർ, ഫാൻ്റസി ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അസീസ് നെടുമങ്ങാടാണ്.

നാട്ടിന്‍പുറം പശ്ചാത്തലത്തിൽ പ്രേമദാസനെന്ന യുവാവിൻ്റെയും അയാളുടെ അമ്മയുടെയും ജീവിതത്തെ കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി, വള്ളിക്കെട്ടാകുന്നതോടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തികച്ചും രസകരമായി അവതരിപ്പിക്കുന്നത്. ഒരു ഗ്രാമീണ ജീവിതത്തിൻ്റെ ആചാരാനുഷ്ടാനങ്ങളുടെയും ജീവിതത്തിൻ്റെയും പച്ചയായ ചലച്ചിത്രാവിഷ്‌കാരം കൂടിയാണ് ഉമേഷ് എസ് നായർ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന രാഹുൽ കല്യാൺ, സംഗീതം അൽഫോൻസ് ജോസഫ്, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് സുനേഷ് സെബാസ്റ്റ്യൻ, കലാസംവിധാനം മകേഷ് മോഹൻ, മേക്കപ്പ് സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ അരവിന്ദ് കെ ആർ, സൗണ്ട് മിക്സിംഗ് എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ഒപ്റ, സ്റ്റിൽസ് വിഷ്‌ണു ആർ ഗോവിന്ദ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പ്രൊഡക്‌ഷൻ കൺട്രോളർ ശശി പൊതുവാൾ, പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming