സന ഖാന്‍ 'അടുത്ത സോഫിയ ഹയാത്ത്' എന്ന് ട്രോളുകള്‍; പ്രതികരണവുമായി സോഫിയ

Published : Nov 25, 2020, 12:46 PM IST

നടിയും മോഡലുമായ സന ഖാന്‍ സിനിമാജീവിതം അവസാനിപ്പിക്കാനെടുത്ത തീരുമാനം ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ആത്മീയജീവിതത്തിന് പ്രാധാന്യം കൊടുക്കാനായാണ് ഈ തീരുമാനമെന്നായിരുന്നു സന ഖാന്‍റെ വിശദീകരണം. ദിവസങ്ങള്‍ക്കു മുന്‍പ് സനാ ഖാന്‍ വിവാഹിതയായപ്പോള്‍ അവരുടെ മുന്‍തീരുമാനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. അവരുടെ നിലപാടിനെ പരിഹസിക്കുന്ന ട്രോളുകളും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ എത്തി. ആത്മീയജീവിതത്തിന് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ച സന ഖാനെ പലരും താരതമ്യപ്പെടുത്തിയത് ഗായികയും നടിയുമായ സോഫിയ ഹയാത്തുമായിട്ടായിരുന്നു. വിനോദവ്യവസായമേഖല വിട്ട് 2016ല്‍ കന്യാസ്ത്രീ ആവാനുള്ള തീരുമാനം അവര്‍ എടുത്തിരുന്നു. ഗയ സോഫിയ മദര്‍ എന്ന പേരും സ്വീകരിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ച അവര്‍ റൊമേനിയന്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ ആയ വ്ളാദ് സ്റ്റാനെസ്ക്യുവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. 2018ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ സന ഖാനെ താനുമായി താരതമ്യം ചെയ്ത് പരിഹസിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹയാത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവരുടെ പ്രതികരണം.

PREV
110
സന ഖാന്‍ 'അടുത്ത സോഫിയ ഹയാത്ത്' എന്ന് ട്രോളുകള്‍; പ്രതികരണവുമായി സോഫിയ

വ്യാജ ആത്മീയവാദികള്‍ക്കെതിരെ നിലകൊള്ളുക എന്ന തലക്കെട്ടോടെയാണ് സോഫിയയുടെ കുറിപ്പ്. "മാധ്യമ വാര്‍ത്തകളിലേക്ക് എന്‍റെ പേര് വീണ്ടും എത്തിയിരിക്കുകയാണ്. നിങ്ങളെ വിധിക്കാനുള്ള അവകാശമുണ്ടെന്ന് ട്രോള്‍ നിര്‍മ്മാതാക്കള്‍ ചിന്തിക്കുമ്പോള്‍ സനയെയും എന്നെയും പോലെയുള്ളവര്‍ക്കൊപ്പം നില്‍ക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.."

210

"ഇടുങ്ങിയ മനസുള്ളവര്‍ ആരെയെങ്കിലും കുറിച്ച് വിധി കല്‍പ്പിക്കുകയോ ട്രോള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ ഇരയാക്കപ്പെടുന്നവര്‍ക്കുവേണ്ടി നിലപാട് എടുക്കണം. എന്താണ് ശരിയെന്ന് ട്രോളുകള്‍ നിശ്ചയിക്കുന്ന സ്ഥിതി നമ്മള്‍ ഉണ്ടാക്കരുത്", സോഫിയ കുറിച്ചു.

310

ഒരാള്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ പേരിലാണ് പലരും ആ വ്യക്തിയുടെ ആത്മീയതയെ അളക്കുന്നതെന്നും ഇത് എങ്ങനെ അംഗീകരിക്കാനാവുമെന്നും 'സ്പോട്ട്ബോയ്'ക്കു നല്‍കിയ അഭിമുഖത്തില്‍ സോഫിയ ചോദിച്ചു. "സന ഖാനുമായുള്ള അവസാനിക്കാത്ത താരതമ്യപ്പെടുത്തലുകളില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ആളുകളുടെ പ്രശ്നം എന്താണെന്ന് മനസിലാവുന്നില്ല. നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തിലാണ് നിങ്ങളുടെ ആത്മീയത നിലകൊള്ളുന്നതാണ് പവരുടെയും വിചാരം.."

410

"കന്യാസ്ത്രീ വസ്ത്രം ഇപ്പോള്‍ എല്ലാദിവസവും ഞാന്‍ ധരിക്കുന്നില്ല. അതിനര്‍ഥം ഞാന്‍ ആത്മീയതയില്ലാത്തവളാണെന്നല്ല. പൂര്‍ണ്ണവസ്ത്രം ധരിക്കുന്നതിനേക്കാള്‍ ആത്മീയമായി എനിക്ക് തോന്നാറ് നഗ്നതയിലാണ്. പക്ഷേ ഇടുങ്ങിയ മനസ്സുള്ളവരോട് ഇത് പറഞ്ഞാല്‍, അവര്‍ക്കത് മനസിലാവില്ല. ഞാന്‍ ഇപ്പോഴും മദര്‍ സോഫിയയാണ്. ആത്മീയതയുള്ളവളാണ്. വസ്ത്രം മാറിയാലുടന്‍ ആത്മായത പൊയ്പ്പോവുമെന്നാണോ നിങ്ങള്‍ കരുതുന്നത്?", സോഫിയ ഹയാത്ത് ചോദിച്ചിരുന്നു.

510

സിനിമ, മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സന ഖാന്‍ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ചടങ്ങില്‍ നിന്നുള്ള വധുവിന്‍റെയും വരന്‍റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 

610

കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ അവസാനിപ്പിച്ചത് ഈ വര്‍ഷം തുടക്കത്തിലായിരുന്നു. ഗാര്‍ഹികപീഢനാരോപണവും മെല്‍വിന് എതിരെ സന നടത്തിയിരുന്നു. സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി, സന ഖാന്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 

710

ഷോ ബിസിനസ് വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്‍റെ തീരുമാനമെന്നും സന അറിയിച്ചിരുന്നു. 

810

"മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്‍റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു.."

910

"സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു", ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ സന പുതിയ തീരുമാനം വിശദീകരിച്ചിരുന്നു."

1010

നടിയും മോഡലും നര്‍ത്തകിയുമായിരുന്ന സന ഖാന്‍ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്ന സന സെക്കന്‍ഡ് റണ്ണര്‍ അപ്പും ആയിരുന്നു.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories