വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് വിസ്‍മയിപ്പിക്കുന്ന നടനാണ് ഇപോള്‍ സുരാജ് വെഞ്ഞാറമൂട്. ഓരോ കഥാപാത്രവും അമ്പരിപ്പിക്കുന്ന പ്രകടനങ്ങളാല്‍ വിജയിപ്പിക്കുന്ന നടൻ. സുരാജ് വെഞ്ഞാറമൂടിന്റെ സിനിമകളുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ലിക്കര്‍ ഐലന്റ് എന്ന സിനിമയുമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമല്ല. ലിക്കര്‍ ഐലന്റ് എന്ന സിനിമയുടെ പൂജ ഇന്ന് നടന്നു.