ദിവസവും പതിനെട്ട് മണിക്കൂര്‍ ജോലി; സൂര്യയ്ക്ക് കിട്ടിയ ആദ്യത്തെ ശമ്പളം ഇതാണ്!

First Published Nov 6, 2020, 1:29 PM IST

സൂര്യ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള സിനിമ സൂരരൈ പൊട്രുവാണ്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ക്യാപ്റ്റൻ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സൂരരൈ പൊട്രു എന്ന സിനിമ എടുത്തിരിക്കുന്നത്. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സൂര്യക്ക് ആദ്യമായി ലഭിച്ച ശമ്പളത്തെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം പറയുന്നത്. വളരെ തുഛമായ ശമ്പളമായിരുന്നു ആദ്യം തനിക്ക് കിട്ടിയത് എന്നാണ് സൂര്യ പറയുന്നത്.

സുധ പ്രസാദ് ആണ് സൂരരൈ പൊട്രു സംവിധാനം ചെയ്യുന്നത്.
undefined
മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയാകുന്നത്.
undefined
സൂര്യയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സൂരരൈ പൊട്രുവിലേത്.
undefined
ക്യാപ്റ്റൻ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കി ഒരുക്കുന്ന സിനിമയില്‍ ഉയര്‍ന്ന് പറക്കാൻ ശ്രമിക്കുന്ന യുവാവായാണ് സൂര്യ അഭിനയിക്കുന്നത്.
undefined
ഇപ്പോള്‍ സിനിമയെ കുറിച്ച് സൂര്യ തന്നെ പറഞ്ഞ കാര്യമാണ് ചര്‍ച്ചയാകുന്നത്.
undefined
ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ മനസ് തുറന്നത്.
undefined
സൂരരൈ പൊട്രുവില്‍ അഭിനയിക്കുമ്പോള്‍ തന്റെ തുടക്കകാലത്തെ കുറിച്ച് ആലോചിച്ചുവെന്നാണ് സൂര്യ പറയുന്നത്. സിനിമയില്‍ അച്ഛന്റെ പാത പിന്തുടരാൻ അന്ന് ആലോചിച്ചിരുന്നില്ല. ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലികിട്ടി. ആദ്യത്തെ മാസത്തെ ശമ്പളം 736 രൂപയായിരുന്നു. എല്ലാ ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യുന്നതിനാണ് ഇത്ര ശമ്പളം. എനിക്ക് ശമ്പളം തന്നിരുന്ന കവറിന്റെ ഭാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. സൂരരൈ പൊട്രുവിന്റെ ചിത്രീകരണത്തിനിടെ താൻ ഇതൊക്കെ ആലോചിച്ചുവെന്നും സൂര്യ പറയുന്നു.
undefined
സിംപിള്‍ ഫ്ലൈ എന്ന പുസ്‍തകത്തെ അധികരിച്ചാണ് സിനിമയെങ്കിലും സര്‍ഗാത്മകമായ ചേര്‍ക്കലുകള്‍ സൂരരൈ പൊട്രുവിന് ഉണ്ടെന്നും സൂര്യ പറയുന്നു.
undefined
പതിനെട്ടുകാരനായും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
undefined
click me!