Published : Sep 26, 2020, 01:32 PM ISTUpdated : Sep 26, 2020, 01:55 PM IST
എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്‍റെ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം സിനിമാമേഖലയിലെ ഏതാനും പ്രമുഖരും എത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊലീസിന്‍റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സിനിമാമേഖലയില്‍ നിന്നുള്ള പലരും വിട്ടുനിന്നപ്പോള്‍ വിജയ്, അര്‍ജുന്‍, റഹ്മാന്‍, ഭാരതിരാജ തുടങ്ങിയവരൊക്കെ പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തി. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്.