Vishu Photoshoot: മകള്‍ കമലയുടെ കോടി വിഷു ആഘോഷിച്ച് അശ്വതി ശ്രീകാന്ത്

Published : Apr 14, 2022, 06:26 PM ISTUpdated : Apr 14, 2022, 06:58 PM IST

ഇടുക്കി തൊടുപുഴ സ്വദേശിയായ അശ്വതി ശ്രീകാന്ത് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. ടെലിവിഷന്‍ നടി, അവതാരിക, എഴുത്തുകാരി എന്നീ നിലകളിലും പ്രശസ്തയാണ് അശ്വതി. കൂടാതെ കേരളത്തില്‍ നിന്ന് ഏറെ കാഴ്ചക്കാരുള്ള ഒരു യൂടൂബര്‍ കൂടിയാണ് ഇന്ന് അശ്വതി. വിവാഹ് വെഡ്ഡിങ്ങ്സാണ് അശ്വതിയുടെയും മക്കളുടെയും വിഷു ചിത്രങ്ങള്‍ പകര്‍ത്തിയത്.   

PREV
110
Vishu Photoshoot: മകള്‍ കമലയുടെ കോടി വിഷു ആഘോഷിച്ച് അശ്വതി ശ്രീകാന്ത്

2021 സെപ്തംബറിലാണ് അശ്വതിക്ക് രണ്ടാമത്തെ മകള്‍ 'കമല' ജനിക്കുന്നത്. നാളെ കമലയുടെയും കോടി വിഷുവാണ്. മകളുടെ കോടി വിഷു ആഘോഷത്തിലാണ് അശ്വതി. 

 

210

മകളുടെ ജനനത്തിന് ഇരട്ടി മധുരമായിരുന്നു അശ്വതിക്ക്. മകള്‍ പിറന്നതിന്‍റെ പിന്നേറ്റ് പ്രഖ്യാപിക്കപ്പെട്ട  സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ അശ്വതി മികച്ച ടെലിവിഷന്‍ നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. 

 

310

ഫ്ലവേഴ്സ് ടിവിയുടെ 'ചക്കപ്പഴം' എന്ന ടിവി പരമ്പരയിലൂടെയാണ് അശ്വതി സീരിയല്‍ രംഗത്ത് സജീവമാകുന്നത്. ചക്കപ്പഴത്തിലെ അഭിനയത്തിനാണ് അശ്വതിക്ക് അവാര്‍ഡ് ലഭിക്കുന്നതും. അതിന് മുമ്പ് അവതാരികയായിയും അശ്വതി ശ്രദ്ധനേടിയിരുന്നു. 

 

 

410

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. 

 

 

510

വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

610

ബാലരാമപുരത്തുള്ള മംഗല്യ കസവ് എന്ന നെയ്ത്ത് സ്ഥാപനമാണ് അശ്വതിക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രം ഒരുക്കിയത്. ഇപ്പോള്‍ മംഗല്യ കസവ് തയ്യാറാക്കുന്നത് ഡോ.നന്ദു നടേശന്‍റെ നേതൃത്വത്തിലാണ്. 

 

710

പാരമ്പര്യമായി തന്നെ മംഗല്യ കസവ് തയ്യാറാക്കുന്ന കുടുംബമായിരുന്നു തങ്ങളുടെതെന്ന് നന്ദു നടേശന്‍ പറയുന്നു. രണ്ട് നെയ്ത്തുകാര്‍ മൂന്ന് ദിവസം കൊണ്ട് തയ്യാറാക്കിയതാണ് അശ്വതിയുടെയും മക്കളുടെയും കസവ് വസ്ത്രങ്ങള്‍. 

 

 

810

ടെക്നോപാര്‍ക്കിലെ ജോലിക്കാരനായ സ്വരൂപും സുഹൃത്തും പാട്ണറുമായ ദീപക്കുമാണ് ഫോട്ടോഗ്രാഫര്‍മാര്‍. സോണിയുടെ ഏറ്റവും പുതിയ ക്യാമറയായ A74 ലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

 

 

910

അമ്മയുടെയും മക്കളുടെയും മേക്ക് അപ്പ് ഒരുക്കിയിരിക്കുന്നത് മീരാ മാക്സാണ്. ആഭരണങ്ങള്‍ മയൂര ജ്വല്ലേഴ്സില്‍ നിന്നാണ്. സവിതാ ടോണിയാണ് സ്റ്റൈലിസ്റ്റ്. 

 

1010

മകളുടെ ജനനത്തിന് ഇരട്ടി മധുരമായിരുന്നു അശ്വതിക്ക്. മകള്‍ പിറന്നതിന്‍റെ പിന്നേറ്റ് പ്രഖ്യാപിക്കപ്പെട്ട  സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ അശ്വതി മികച്ച ടെലിവിഷന്‍ നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. 

 

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Photos on
click me!

Recommended Stories