മറ്റ് മത്സരാര്‍ത്ഥികള്‍ ലക്ഷ്മി പ്രിയയെ പ്രധാന എത്രയും പെട്ടെന്ന് പുറത്താക്കപ്പെടേണ്ട ഒരു എതിരാളിയായിട്ടാണ് കാണുന്നതെന്നതും എവിക്ഷന്‍ റൂമില്‍ കഴിഞ്ഞ ദിവസം കണ്ടു. എലിമിനേഷനില്‍ ലക്ഷ്മി പ്രിയയ്ക്കെതിരെ സംസാരിച്ചത് ഡെയ്സി, ബ്ലെസ്ലി, റോബിൻ, ജാസ്‍മിൻ, അപര്‍ണ, ശാലിനി എന്നിവരായിരുന്നു. വീട്ടിനുള്ളിലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥിയും ഇന്ന് ലക്ഷ്മി പ്രിയയാണ്.