അണുനാശിനി തളിക്കുന്നത് കൊറോണ വൈറസിനെ കൊല്ലുമോ; മറുപടിയുമായി ലോകാരോഗ്യ സംഘടന

First Published May 17, 2020, 8:45 PM IST

കൊറോണ വൈറസിനെ തുടച്ചുനീക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് ലോകം. തെരുവുകളിലും റോഡുകളിലുമെല്ലാം അണുനാശിനി തളിക്കുന്നതാണ് ഇതിന് കണ്ടെത്തിയ ഒരു മാര്‍ഗം. ഇതിനായി ഡ്രോണുകള്‍ വരെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

കൊറോണ വൈറസിനെ കൊല്ലാന്‍ പൊതുയിടങ്ങളില്‍ അണുനാശിനി തളിക്കുന്നത് ഗുണകരമോ?. ഇത്തരം അണുനാശിനി പ്രയോഗം പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഇവ ആരോഗ്യത്തിന് ഹാനികരമാണ് എന്ന മുന്നറിയിപ്പ് നല്‍കി WHO.
undefined
ലോകാരോഗ്യ സംഘടന പറയുന്നത്'തെരുവുകളും മാര്‍ക്കറ്റുകളും ഉള്‍പ്പടെയുള്ള തുറസായ ഇടങ്ങളില്‍ അണുനാശിനി തളിക്കുന്നത് വൈറസിനെ ഇല്ലാതാക്കില്ല. അണുനാശിനികള്‍ അഴുക്കുനിറഞ്ഞ ഇടങ്ങളില്‍ ഫലപ്രദമാകില്ല എന്നതാണ് കാരണം'.
undefined
'അണുനാശിനി പ്രയോഗം ശാരീരികമായും മാനസികമായും ഹാനികരമാണ് എന്നുമാത്രമല്ല, വൈറസ് ബാധിച്ചയാളില്‍ നിന്ന്ശരീരദ്രവങ്ങളിലൂടെയും സമ്പര്‍ക്കത്തിലൂടെയും രോഗം വ്യാപിക്കാനുള്ള സാധ്യത ഇതുവഴി കുറയില്ല'.
undefined
അതേസമയം, തുണിയോ മറ്റെന്തിലും കൊണ്ട് അണുനാശിനി ഉപയോഗിച്ച് പ്രതലങ്ങള്‍തുടയ്‌ക്കുന്നത് ഗുണകരമാണ് എന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വിവിധ പ്രതലങ്ങളില്‍ എത്രസമയം നിലനില്‍ക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതാണ്ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കാന്‍ കാരണം.
undefined
അണുനാശിനി പ്രയോഗം ശരീരത്തിന് ഹാനികരംഅണുനാശിനികള്‍ ശരീരത്തില്‍ പ്രയോഗിക്കുന്നത് കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കില്ല. ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ദോഷമാണെന്നും ശ്വസനപ്രക്രിയക്കും ദഹനപ്രക്രിയക്കും ദോഷമാണ്എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
undefined
'അണുവിമുക്തമാക്കാന്‍ പ്രതലങ്ങളില്‍ മാത്രമേ പ്രയോഗിക്കാവൂ. കുട്ടികളില്‍ നിന്ന് അണുനാശിനികള്‍ അകലത്തില്‍ സൂക്ഷിക്കാന്‍ശ്രദ്ധിക്കണം. പ്രതലങ്ങൾ മാത്രം അണുവിമുക്തമാക്കാൻ ബ്ലീച്ചും അണുനാശിനികളും ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക'.
undefined
ചൈന ഉള്‍പ്പടെ ചെയ്യുന്നത് എന്ത്?കൊവിഡ് 19 ആദ്യമായി സ്ഥീരികരിച്ച ചൈനയില്‍ ഉള്‍പ്പടെ റോഡുകള്‍ അടക്കമുള്ള പൊതുയിടങ്ങളില്‍ അണുനാശിനി തളിച്ചിരുന്നു. ശരീരം അണുവിമുക്തമാക്കാന്‍ അണുനാശിനി ടണലും പലയിടത്തും സ്ഥാപിച്ചിരുന്നു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും ലഭ്യമാണ്.
undefined
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ ഇത്തരം അണുനശീകരണ രീതികള്‍ തുടരുകയാണ്.
undefined
മനുഷ്യശരീരത്തില്‍ അണുനാശിനികള്‍ പ്രയോഗിക്കുന്നത്എതിര്‍ത്ത് കേന്ദ്രആരോഗ്യ മന്ത്രാലയംനേരത്തെ രംഗത്തെത്തിയിരുന്നു. അണുനാശിനി ടണലുകള്‍ അശാസ്‌ത്രീയമാണെന്നും ഇത്തരം സംവിധാനങ്ങള്‍ ഒഴിവാക്കാനും കേരളം ആവശ്യപ്പെട്ടിരുന്നു.
undefined
click me!