ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും കഴിക്കേണ്ട 4 ഭക്ഷണങ്ങൾ

Published : Aug 17, 2026, 05:34 PM IST

പ്രായം കൂടുന്തോറും തലച്ചോറിന് സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കുകയും ഓർമ്മശക്തിയിലും ശ്രദ്ധയിലുമെല്ലാം ചെറിയ തോതിൽ കുറവുണ്ടാകുകയും ചെയ്യാറുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

PREV
14
ഫാറ്റി ഫിഷ്

നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കും. ആഴ്ചയിൽ രണ്ട് ദിവസവമെങ്കിലും ഇത് കഴിക്കുന്നത് ശീലമാക്കാം.

24
ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.

34
നട്സ്, സീഡ്‌സ്

ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഓർമ്മശക്തി കൂട്ടാനും ദിവസവും നട്സും, സീഡ്‌സും കഴിക്കുന്നത് നല്ലതാണ്.

44
ഇലക്കറികൾ

ചീര, കെയിൽ പോലുള്ള ഇലക്കറികൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കും.

Read more Photos on
click me!

Recommended Stories