കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ

Published : Aug 12, 2026, 09:57 AM IST

ശരീരത്തിലെ കൊളസ്ട്രോൾ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ.

PREV
15
നെല്ലിക്ക

വിറ്റാമിൻ സി, അത്യാവശ്യ മിനറലുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനുപുറമെ രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് തടയാനും ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും നെല്ലിക്കയ്ക്ക് കഴിയും.

25
ഗ്രീൻ ടീ

ശക്തമായ ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളുകളുടെ മികച്ച സ്രോതസ്സാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ ഹാനികരമായ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുക മാത്രമല്ല നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കുന്നു.

35
ചെറുനാരങ്ങ

ചെറുനാരങ്ങയും മറ്റ് സിട്രസ് പഴങ്ങളും വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇവ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

45
ചീര

നിരവധി പോഷകങ്ങൾ അടങ്ങിയ ചീര ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ചീരയിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ശരീരത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും.

55
വാൽനട്ട്

വാൽനട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Read more Photos on
click me!

Recommended Stories