ഉണക്കിയ അത്തിപ്പഴത്തിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ മറ്റു പോഷകങ്ങളും ഇതിനുണ്ട്. ദിവസവും അത്തിപ്പഴം കഴിക്കുന്നത് ശീലമാക്കൂ.
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്.
വിറ്റമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്.
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം മഗ്നീഷ്യവുമുണ്ട്. രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ബ്ലാക്ക്ബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പപ്പായയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Ameena Shirin