രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍

Published : Dec 05, 2025, 01:00 PM IST

ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയിലെ ജിഞ്ചറോള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പതിവായി ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.

PREV
17
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

27
ദഹനം

ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവ അകറ്റാനും ഇഞ്ചി ചായ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.

37
പ്രതിരോധശേഷി

ഇഞ്ചിക്ക് ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇഞ്ചി ചായ സഹായിക്കും.

47
സ്ട്രെസ് കുറയ്ക്കാന്‍

ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

57
വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍

ഇഞ്ചി ചായ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

67
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.

77
ഹൃദയാരോഗ്യം

രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ജിഞ്ചർ ടീ കുടിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.

Read more Photos on
click me!

Recommended Stories