ഇരുമ്പിന്‍റെ കുറവ് നികത്താൻ ഇവ ഡയറ്റില്‍ ഉൾപ്പെടുത്താം...

First Published Dec 4, 2020, 12:54 PM IST

പല കാരണങ്ങള്‍ കൊണ്ടും അനീമിയ അഥവാ വിളർച്ച ഉണ്ടാകാം. ഹീമോഗ്ലോബിന്‍, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് പലപ്പോഴും വിളര്‍ച്ചയ്ക്ക് കാരണം. ക്ഷീണമാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണം. വിളര്‍ച്ച തടയാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഒന്ന്...ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. പോഷകങ്ങളുടെ കലവറയാണ് ചീര. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ചീര സഹായിക്കും.
undefined
രണ്ട്...ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് പയര്‍വര്‍ഗങ്ങള്‍. ഒരു കപ്പ് വേവിച്ച പരിപ്പില്‍ 6 മില്ലിഗ്രാം വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, സോയയും സോയയിൽ നിന്ന് ലഭിക്കുന്ന മറ്റ് ഭക്ഷണങ്ങളും ഇരുമ്പിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
undefined
മൂന്ന്...റെഡ് മീറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയ റെഡ് മീറ്റ് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
undefined
നാല്...മത്തങ്ങയുടെ കുരുവിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. മത്തങ്ങക്കുരുവിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ എന്നിവയും ഉണ്ട്. മത്തങ്ങക്കുരു പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുംസഹായിക്കുമെന്ന്പഠനങ്ങള്‍ പറയുന്നു.
undefined
അഞ്ച്...ഉണക്ക മുന്തിരിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താന്‍ ഉണക്ക മുന്തിരി സഹായിക്കും.
undefined
click me!