പഴങ്ങളും പച്ചക്കറികളും കേടാകാതെ സൂക്ഷിക്കാം; അഞ്ച് ടിപ്‌സ്....

First Published Dec 3, 2020, 5:00 PM IST

പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവ കേട് കൂടാതെ ഏറെ ദിവസങ്ങള്‍ സൂക്ഷിക്കുകയെന്നതാണ്. പലപ്പോഴും നമ്മള്‍ ഇവ സൂക്ഷിക്കുന്നതിലെ രീതികള്‍ ശരിയല്ലാത്തതിനാല്‍ തന്നെയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതാ ചില പച്ചക്കറികളും പഴങ്ങളും കേട് കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന അഞ്ച് ടിപ്സ്...

നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് സവാള. ഇത് അധികം വെളിച്ചം വരാത്ത, തണുപ്പുള്ള (റെഫ്രിജേറ്ററില്‍ സൂക്ഷിക്കരുത്) ഇടങ്ങളിലാണ് സൂക്ഷിക്കേണ്ടത്. പേപ്പറില്‍ പൊതിഞ്ഞോ, പേപ്പര്‍ ബാഗില്‍ ചെറിയ തുളകളിട്ട് അതിനകത്തോ സൂക്ഷിക്കുന്നതാണ് ഉത്തമം. സവാള ഒരിക്കലും ഉരുളക്കിഴങ്ങിന്റെ കൂടെ സൂക്ഷിക്കരുത്. രണ്ടും എളുപ്പത്തില്‍ ചീത്തയാകാന്‍ ഇത് ഇടയാക്കും.
undefined
ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കേട് കൂടാതെ സൂക്ഷിക്കാന്‍ ഒരു അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. വാട്ടം പോലും വരാതെ ദിവസങ്ങളോളം ഇരുന്നോളും.
undefined
വീട്ടില്‍ വാങ്ങി സൂക്ഷിക്കുന്നതില്‍ എളുപ്പത്തില്‍ പാഴായിപ്പോകുന്നൊരു സാധനമാണ് നേന്ത്രപ്പഴം. ഇതിന്റെ തണ്ട് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് വയ്ക്കുകയാണെങ്കില്‍ നേന്ത്രപ്പഴം കേട് കൂടാതെ ഏറെ ദിവസം സൂക്ഷിക്കാനാകും.
undefined
കൊവിഡ് കാലത്ത് നാം ഏറ്റവുമധികം വാങ്ങുന്നൊരു സാധനമാണ് ചെറുനാരങ്ങ. ഇത് നേരിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം ഒരു സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ ദിവസം 'ഫ്രഷ്' ആയിത്തന്നെ ഇരിക്കും.
undefined
ഏത് അടുക്കളയിലും എപ്പോഴും കാണുന്നൊരു ചേരുവയാണ് ഇഞ്ചി. സാധാരണഗതിയില്‍ ഫ്രിഡ്ജില്‍ തന്നെയാണ് നമ്മള്‍ ഇഞ്ചി സൂക്ഷിക്കാറ്. എന്നാല്‍ ഇഞ്ചി ഒരു തുണിയിലോ പേപ്പര്‍ ബാഗിലോ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏറെ ദിവസം ഇഞ്ചി 'ഫ്രഷ്' ആയിത്തന്നെയിരിക്കും.
undefined
click me!