രാവിലെ വെറും വയറ്റില്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

Published : Sep 20, 2025, 05:18 PM IST

നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
17
രാവിലെ വെറും വയറ്റില്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

27
ചുമ, ജലദോഷം

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ജലദോഷം, ചുമ, തുടങ്ങിയവയെ തടയാന്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.

37
ദഹനം

ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കയറി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

47
രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ഗ്രാമ്പൂ. അതിനാല്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

57
എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നല്ലതാണ്.

67
പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.

77
വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും രാവിലെ വെറും വയറ്റില്‍ ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊഴുപ്പിനെ കത്തിക്കാന്‍ ഇവ സഹായിക്കും.

Read more Photos on
click me!

Recommended Stories