ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും; അറിയാം മാതളനാരങ്ങയുടെ ഗുണങ്ങള്‍...

Published : Oct 13, 2020, 08:38 PM ISTUpdated : Oct 13, 2020, 08:46 PM IST

കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതളത്തിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...

PREV
17
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും; അറിയാം മാതളനാരങ്ങയുടെ ഗുണങ്ങള്‍...

ഒന്ന്...

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ  മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും.

27

രണ്ട്...

വിളര്‍ച്ചയുള്ളവര്‍ക്ക് പതിവായി കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഫലം കൂടിയാണ് മാതളനാരങ്ങ. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു.
 
37

മൂന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്. വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മാതളനാരങ്ങാ ജ്യൂസ്. 

47

നാല്...

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ മാതളനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. ഒപ്പം ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കും. 
 
57

അഞ്ച്...

എല്ലുകളുടെ ആരോഗ്യത്തിന് മാതളനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ എല്ലുകള്‍ക്ക് ബലം പകരാന്‍ സഹായിക്കുമെന്നാണ്  ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

67

ആറ്...

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍  ശരീരഭാരം കുറയ്ക്കാനും മാതളനാരങ്ങ സഹായിക്കും. ഇവ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 
77

ഏഴ്...

ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങയുടെ തൊലി മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ ഇവയ്ക്ക് കഴിയും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം, രണ്ട് ടീസ്പൂണ്‍  പാല്‍പ്പാടയും ഒരു ടീസ്പൂണ്‍ കടലമാവും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം  മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്തപ്പാടുകൾ മാറാൻ സഹായിക്കും. 

click me!

Recommended Stories