കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിക്കാം ഈ ആറ് തരം ഭക്ഷണങ്ങള്‍...

Web Desk   | others
Published : Oct 06, 2020, 08:58 PM IST

കാഴ്ചശക്തിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങള്‍ പുതിയ കാലത്ത് വ്യാപകമാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മറ്റ് ഗാഡ്‌ഗെറ്റുകള്‍ എന്നിവയുടെ ഉപയോഗം കൂടുന്നു എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. ജീവിതശൈലികളില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ ചിലത് ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നങ്ങളെ നമുക്ക് അകറ്റിനിര്‍ത്താനാകും. അത്തരത്തില്‍ കാഴ്ചാശക്തിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ആറ് തരം ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

PREV
16
കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിക്കാം ഈ ആറ് തരം ഭക്ഷണങ്ങള്‍...

'സിട്രസ് ഫ്രൂട്ട്‌സ്' എന്നറിയപ്പെടുന്ന പഴങ്ങളെല്ലാം തന്നെ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറുനാരങ്ങ, ഓറഞ്ച്, മുന്തിരി ഇവയൊക്കെ 'സിട്രസ് ഫ്രൂട്ട്‌സ്' ഗണത്തില്‍ വരുന്നവയാണ്.
 
26

നെല്ലിക്ക കഴിക്കുന്നതും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
 
36

പപ്പായ കഴിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍, ബീറ്റ കരോട്ടിന്‍, ലൂട്ടിന്‍, സീഎക്‌സാന്തിന്‍ എന്നിവയാണ് കണ്ണിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്.
 
46

നമ്മള്‍ നിത്യേന കഴിക്കുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. ഇതും കണ്ണിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ലൂട്ടിന്‍, ലൈസോപീന്‍ എന്നീ ഘടകങ്ങളാണ് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്.
 
56

വിറ്റാമിന്‍-എ, വിറ്റാമിന്‍- സി എന്നിവയുടെ മികച്ച ഉറവിടമാണ് പേരക്ക. ഈ രണ്ട് ഘടകങ്ങളും കണ്ണിന് അവശ്യം വേണ്ടവയാണ്.
 
66

മാമ്പഴവും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റ-കരോട്ടിന്‍ ആണ് ഇതിന് സഹായിക്കുന്നത്.
 
click me!

Recommended Stories