ആസ്ത്മ, ആർത്രൈറ്റിസ്, എക്‌സിമ, ടൈപ്പ് 2 പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളുടെ മൂലകാരണം വീക്കമാണ്. വാൾനട്ടിലെ പോളിഫെനോൾസ് വീക്കം ചെറുക്കാൻ സഹായിക്കും. വാൾനട്ടിലെ ഒമേഗ-3 ഫാറ്റ്, മഗ്നീഷ്യം, അർജിനൈൻ അമിനോ ആസിഡ് എന്നിവയും വീക്കം കുറയ്ക്കും. വാൾനട്ടിൽ ഏറ്റവും ഉയർന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.