ദിവസവും ഉലുവയിട്ട വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

First Published Jul 9, 2020, 1:28 PM IST

ഉലുവ നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന ഒന്നാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമേ ധാരാളം ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ സമൃദ്ധമായി ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉലുവയിട്ട വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

അസിഡിറ്റി അകറ്റാം: അസിഡിറ്റി പ്രശ്‌നമുള്ള ആളുകൾ രാവിലെ ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും മലബന്ധം ഒഴിവാക്കാനും ഉലുവ ​ഗുണം ചെയ്യും.
undefined
പ്രമേഹം തടയാം: ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഉലുവയിൽ ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഏറെ ഫലപ്രദമാണിത്. ഗാലക്ടോമാനിൻ (Galactomannin) രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവ് ആഗീരണംചെയ്യാൻ സഹായിക്കുന്നു.
undefined
കൊളസ്ട്രോൾ അകറ്റാം: ഉയർന്ന കൊളസ്ട്രോളുമായി പോരാടുന്ന ആളുകൾ തീർച്ചയായും ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ഉലുവ.
undefined
ഭാരം കുറയ്ക്കാം: ഉലുവ വെള്ളത്തിൽ കുതിർത്ത് അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അമിതഭാരം കുറയാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വിശപ്പ് നിയന്ത്രിക്കും.
undefined
ഉയർന്ന രക്തസമ്മർദ്ദം തടയാം: ഉ​ലു​വ​യി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഉയർന്ന രക്തസമ്മർദ്ദം തടയാൻ വളരെ നല്ലതാണ് ഉലുവ വെള്ളം. ക​ര​ളി​ൽനിന്ന് വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കമാണ്.
undefined
click me!