തെെര് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമോ...?

First Published Jul 8, 2020, 12:16 PM IST

ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും തൈരിൽ അട​ങ്ങിയിരിക്കുന്നു. ഒരു കപ്പ് തൈരിൽ  49 ശതമാനം കാൽസ്യം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ ( riboflavin) എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. മാത്രമല്ല, തൈര് നിങ്ങൾക്ക് ധാരാളം പ്രോട്ടീൻ നൽകുന്നു, 200 ഗ്രാം തെെരിൽ 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തെെര്  ഉപാപചയ പ്രവർത്തനങ്ങൾ (metabolism) മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും തെെര് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു: ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന 'പ്രോബയോട്ടിക്സ്' (probiotics) എന്ന നല്ല ബാക്ടീരിയ തൈരിൽ അടങ്ങിയിരിക്കുന്നു. 'ഇറിറ്റബിൾ ബൗൾ സിൻഡ്രോമിന്റെ' ( irritable bowel syndrome) ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സാണ് 'ബിഫിഡോ ബാക്ടീരിയയും'(Bifidobacteria) 'ലാക്ടോബാസിലസും' (lactobacillus). ഇവ രണ്ടും തൈരിൽ അടങ്ങിയിട്ടുണ്ട്. ഈ പ്രോബയോട്ടിക്സ് വയറിളക്കം, മലബന്ധം എന്നിവയിൽ നിന്ന് സംരക്ഷിക്കുമെന്നും പറയപ്പെടുന്നു.
undefined
ശരീരഭാരം കുറയ്ക്കുന്നു: തൈരിൽ പ്രോട്ടീനും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിലെ 'പെപ്റ്റൈഡ് വൈ'(peptide YY), 'ജിഎൽപി -1' ( GLP-1) എന്നിവയുടെ അളവ് വർദ്ധിപ്പിക്കും. ഇവ വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും തെെരിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
undefined
ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കും: അസ്ഥികൾക്ക്‌ ബലക്കുറവുണ്ടാവുന്ന അല്ലെങ്കിൽ അസ്ഥികൾ ശോഷിക്കുന്ന അവസ്ഥയാണ് 'ഓസ്റ്റിയോപൊറോസിസ്'(osteoporosis)എന്ന് പറയുന്നത്. പുരുഷന്മാരിൽ 70 വയസ്സിനുശേഷവും സ്ത്രീകളിൽ 50-നുമേലുമാണ് അസ്ഥിശോഷണം കണ്ടുവരുന്നത്. അസ്ഥികളുടെ സാന്ദ്രത കുറവായതിനാൽ എല്ലുകൾ ഒടിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. പ്രായമായവർഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരിൽ കാണപ്പെടുന്നു. അതിനാൽ തൈര് കഴിക്കുന്നത് എല്ലുകൾക്ക് ബലം കൂട്ടാൻ സഹായിക്കുന്നു.
undefined
ഹൃദയത്തെ സംരക്ഷിക്കുന്നു: തൈരിൽ കൂടുതലും പൂരിത കൊഴുപ്പും അതിൽ ചെറിയ അളവിൽ 'മോണോസാച്ചുറേറ്റഡ് ഫാറ്റിആസിഡു'കളും (monounsaturated fatty acids) അടങ്ങിയിട്ടുണ്ട്. സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്, പാൽ ഉൽപന്നങ്ങൾ കഴിക്കുന്നത്എച്ച്ഡിഎൽ കൊളസ്ട്രോളോ വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെഹൃദയാരോഗ്യത്തെ നിയന്ത്രിക്കുന്നു. കൂടാതെ, തൈര് പോലുള്ള പാലുൽപ്പന്നങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
undefined
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: തൈരിൽ കാണപ്പെടുന്ന 'പ്രോബയോട്ടിക്സ്' വീക്കം കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് വൈറൽ അണുബാധകൾ മുതൽ കുടൽ തകരാറുകൾ വരെയുള്ള നിരവധി ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലദോഷത്തിന്റെ തീവ്രത, ദൈർഘ്യം എന്നിവ കുറയ്ക്കുന്നതിനും സഹായിച്ചേക്കാം. മഗ്നീഷ്യം, സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തിൽ ഒരു പങ്കു വഹിക്കുന്നു. ഇവയെല്ലാം തന്നെ തെെരിൽ അടങ്ങിയിട്ടുണ്ട്.
undefined
click me!