ദിവസവും അഞ്ച് ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

Web Desk   | others
Published : Jun 17, 2020, 12:37 PM ISTUpdated : Jun 18, 2020, 01:43 PM IST

ഈന്തപ്പഴത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളുണ്ട്. വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ലൊരു ഉറവിടമാണ് ഈന്തപ്പഴം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ ഫൈബർ ഇതിൽ ധാരാളമായി അടങ്ങിരിക്കുന്നു. ശരീരത്തില്‍ വന്നടിയുന്ന വിഷാംശങ്ങളെ പുറത്താക്കി, ശരീരം ശുദ്ധിയാക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിലൂടെ പ്രമേഹം തടയാനുമെല്ലാം ഈന്തപ്പഴം വളരെ മികച്ചതാണ്. ദിവസവും അഞ്ച് ഈന്തപ്പഴം കഴിച്ചാലുള്ള ചില ​ഗുണങ്ങളെ കുറിച്ചറിയാം...

PREV
16
ദിവസവും അഞ്ച് ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാം: ദൈനംദിന ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ( എൽഡിഎൽ ) സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

26

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താം: ഈന്തപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. തലച്ചോറിലെ ഇന്റർ‌ലൂക്കിൻ 6 (IL-6) പോലുള്ള കോശജ്വലന കുറയ്ക്കുന്നതിന് ഈന്തപ്പഴം സഹായകരമാണെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ കണ്ടെത്തി. 

36

കാല്‍സ്യം സമ്പുഷ്ടമാണ് ഈന്തപ്പഴം: എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ഏറെ നല്ലതാണ്. ദിവസവും ഇതു കഴിക്കുന്നത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നു. ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊളസ്‌ട്രോള്‍ നീക്കി ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

46

വിളര്‍ച്ച തടയാം: വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഈന്തപ്പഴം. അനീമിയ പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിക്കുന്നത് നല്ലതാണ്. ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേണ്‍ തോതു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

56

ചർമ്മത്തെ സംരക്ഷിക്കാം: ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ ചര്‍മ കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. 

66

ഫാറ്റി ലിവർ: ശരീരത്തിൽ പ്രവേശിക്കുന്ന വിഷാംശങ്ങൾ നീക്കം ചെയ്യാൻ ഏറെ നല്ലതാണ് ഈന്തപ്പഴം. ഇതിലെ ഫൈബറുകളാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. ഫാറ്റി ലിവർ രോ​ഗമുള്ളവർ ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

click me!

Recommended Stories