രാവിലെ വെറുംവയറ്റില്‍ പപ്പായ ജ്യൂസ് കുടിക്കുന്നതിന്‍റെ ഗുണങ്ങൾ

Published : Sep 16, 2025, 06:23 PM IST

വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പപ്പായ. രാവിലെ വെറുംവയറ്റില്‍ പപ്പായ ജ്യൂസ് കുടിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

PREV
18
രാവിലെ വെറുംവയറ്റില്‍ പപ്പായ ജ്യൂസ് കുടിക്കുന്നതിന്‍റെ ഗുണങ്ങൾ

രാവിലെ വെറുംവയറ്റില്‍ പപ്പായ ജ്യൂസ് കുടിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

28
ദഹനം

നാരുകളാല്‍ സമ്പന്നമായ പപ്പായ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്.

38
രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

48
വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഗുണം ചെയ്യും. ഇവയില്‍ കലോറി വളരെ കുറവുമാണ്.

58
ബ്ലഡ് ഷുഗര്‍

ഉയർന്ന നാരുകൾ ഉള്ളതിനാൽ പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

68
ഹൃദയാരോഗ്യം

പൊട്ടാസ്യം അടങ്ങിയ പപ്പായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 

78
കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എ അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

88
ചര്‍മ്മം

വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Read more Photos on
click me!

Recommended Stories