മാതളനാരങ്ങ ജ്യൂസ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ആരോഗ്യകരമായ പേശികളുടെ പ്രവർത്തനത്തിനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്. ഇതിൽ ടാന്നിൻ, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-അഥെറോജെനിക് ഗുണങ്ങളുണ്ട്. കൂടാതെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എൽഡിഎൽ, ചീത്ത കൊളസ്ട്രോൾ എന്നിവയുടെ ഓക്സീകരണം മന്ദഗതിയിലാക്കുന്നു.