വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലപ്പൊടി ഇടാൻ പാടുള്ളു. ഇത് ചായയുടെ സ്വാദ് നഷ്ടപ്പെടാൻ കാരണമാകുന്നു.
ചായ ഇടുമ്പോൾ അമിതമായി പാൽ ചേർക്കാൻ പാടില്ല. ഇത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. പാലിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ദഹനം കുറയും.
വെള്ളം വെച്ച ഉടനെ തേയിലപ്പൊടി ഇടുന്നത് ഒഴിവാക്കണം. വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലയും പഞ്ചസാരയും ഇടാൻ പാടുള്ളു.
തേയിലപ്പൊടി അമിതമായി തിളപ്പിക്കുന്നത് ഒഴിവാക്കണം. ഇത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ആവശ്യത്തിന് മാത്രം തിളപ്പിക്കുക.
ചായ പലതവണകളിലായി ചൂടാക്കി കുടിക്കുന്നത് ഒഴിവാക്കണം. ഇത് ചായയിലെ ടാനിന്റെ അളവ് കൂടാനും കൂടുതൽ അസിഡിക് ആവാനും കാരണമാകുന്നു.
Ameena Shirin