മിക്ക ആളുകളും രാവിലെ ഉറക്കം എഴുന്നേറ്റതിന് ശേഷം ചായയോ കാപ്പിയോ ആണ് കുടിക്കാറുള്ളത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈ പാനീയങ്ങൾ കുടിക്കാൻ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ബയോആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.
26
മോര്
ദഹനത്തിന് നല്ലതാണ് മോര്. കൂടാതെ ശരീരത്തിന് തണുപ്പ് ലഭിക്കാനും മോര് കുടിക്കാവുന്നതാണ്. മോരിൽ കലോറി കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
36
ഔഷധ ചായ
ഇഞ്ചി, കറുവപ്പട്ട, കർപ്പൂരതുളസി എന്നീ ഔഷദ ചായകൾ കുടിക്കുന്നതും ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ വിശപ്പിനെ ഇല്ലാതാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും ഇത് സഹായിക്കുന്നു.
56
തേങ്ങാവെള്ളം
സ്വാഭാവിക മധുരമടങ്ങിയ പാനീയമാണ് തേങ്ങാവെള്ളം. ഇതിൽ ധാരാളം പൊട്ടാസ്യവും, സോഡിയവും, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി വളരെ കുറവാണ്.
66
ചെറുചൂടുള്ള നാരങ്ങ വെള്ളം
നിരവധി ഗുണങ്ങൾ അടങ്ങിയതാണ് നാരങ്ങ. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.