വൃക്കരോഗമുള്ളവർ കഴിക്കേണ്ട മികച്ച അഞ്ച് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Apr 30, 2020, 04:33 PM ISTUpdated : Apr 30, 2020, 05:44 PM IST

വൃക്കരോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്. രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോണുകളെ പുറപ്പെടുവിക്കുക, ശരീരത്തിലെ ഫ്ലൂയിഡുകളെ ബാലൻസ് ചെയ്യുക, മൂത്രത്തിന്റെ ഉൽപ്പാദനം അങ്ങനെ നിരവധി ജോലികൾ വൃക്കകൾക്കുണ്ട്. പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന ഘടകങ്ങൾ. നിയന്ത്രിതമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. വൃക്കരോഗമുള്ളവർ പ്രത്യേക ഭക്ഷണക്രമം ശീലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃക്കരോഗികൾ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട മികച്ച അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

PREV
15
വൃക്കരോഗമുള്ളവർ കഴിക്കേണ്ട മികച്ച അഞ്ച് ഭക്ഷണങ്ങൾ

കാബേജ്...

ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് കാബേജ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും കാബേജ് സഹായിക്കുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിന് കാബേജ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലീനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

25

കാപ്സിക്കം....

 പൊട്ടാസ്യം വളരെ കുറവ്, പോഷകങ്ങൾ ധാരാളം. ജീവകം സി ധാരാളമുണ്ട്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന ജീവകം എ ധാരാളമുണ്ട്. 
 
35

മുട്ടയുടെ വെള്ള....

വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടയുടെ വെള്ളയിലുണ്ട്. ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണിത്.

45

വെളുത്തുള്ളി...

 വൃക്കരോഗമുള്ളവർ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവും കുറയ്ക്കണം, വെളുത്തുള്ളി ഉപ്പിന് പകരമായി രുചിയും പോഷകഗുണവും ഏകുന്നു. ‌‌ ജീവകം സി, ജീവകം ബി 6 ഇവയും സൾഫർ സംയുക്തങ്ങളും വെളുത്തുള്ളിയിലുണ്ട്.

55

ഒലീവ് ഓയിൽ...

വൃക്കരോഗമുള്ളവർ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. ഒലേയിക് ആസിഡ് എന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് ആണ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്.

click me!

Recommended Stories