ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കൂ; ഗുണങ്ങൾ ഇതാണ്

Published : Dec 20, 2025, 10:17 AM IST

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇത് ജ്യൂസായും അല്ലാതെയും നമ്മൾ കഴിക്കാറുണ്ട്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇത് ജ്യൂസായി കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

PREV
15
ആന്റിഓക്സിഡന്റ് അളവ് കൂട്ടുന്നു

ക്യാരറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ആന്റിഓക്സിഡന്റിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

25
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

35
വിറ്റാമിനും മിനറലുകളും

വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം എന്നിവ ധാരാളം ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച്ചശക്തി കൂട്ടാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

45
ഡയറ്റിൽ ഉൾപ്പെടുത്താൻ എളുപ്പം

ദിവസവും ഡയറ്റിൽ എളുപ്പം ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസ്. കൂടുതൽ പോഷകങ്ങൾ അടങ്ങിയ ക്യാരറ്റിൽ കലോറി വളരെ കുറവാണ്.

55
ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഫൈബർ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഉണ്ടാവുന്നതിനെ തടയുകയും, ഊർജ്ജം കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories