തണുപ്പുകാലം നമ്മൾ ഏറെ ആസ്വദിക്കാറുണ്ടെങ്കിലും ഈ സമയത്താണ് പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ വരുന്നത്. രോഗ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ അസുഖങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളു. പ്രതിരോധശേഷി കൂട്ടാൻ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കൂ.
തണുപ്പുകാലങ്ങളിൽ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മഖാന. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
28
ആപ്രിക്കോട്ട്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഡ്രൈ ഫ്രൂട്ടാണ് ആപ്രിക്കോട്ട്. ഇതിൽ ബീറ്റ കരോട്ടീൻ, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
38
ഉണക്ക മുന്തിരി
പ്രതിരോധ ശേഷി കൂട്ടാൻ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വാൽനട്ടിൽ ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നല്ലതാണ്.
58
ഫിഗ്
ഫൈബർ, കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ഫിഗിൽ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം കൂട്ടാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
68
ഈന്തപ്പഴം
അയൺ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ ധാരാളം ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം ദിവസവും കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.
78
ബദാം
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ദിവസവും ബദാം കഴിക്കാം. ഇത് നിങ്ങളുടെ ഊർജ്ജം കൂട്ടാൻ സഹായിക്കുന്നു.
88
പിസ്ത
രോഗ പ്രതിരോധശേഷി കൂട്ടാൻ ദിവസവും പിസ്ത കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം പ്രോട്ടീനുകളും, വിറ്റാമിൻ ബി6, മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട്.