പല്ല് വെളുപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

First Published Dec 8, 2020, 2:46 PM IST

പല്ലിന്‍റെ മഞ്ഞ നിറം പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. പല്ലിന് നിറം ലഭിക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ചില ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു. ചില ഭക്ഷണങ്ങള്‍ പല്ലിന്റെ നിറം കെടത്തുമ്പോള്‍ ചിലത് നിറം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.  പല്ലിന് നിറം നല്‍കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...ആപ്പിളാണ് ഈ പട്ടികയിലെ ഒന്നാമന്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ പല്ലുകൾ വൃത്തിയാക്കുകയും കറ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്ന് ഗ്രെനഡ സർവകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.
undefined
രണ്ട്...സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
undefined
മൂന്ന്...ചീസും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും പല്ലിന്‍റെ ഇനാമലിനെ സംരക്ഷിക്കുന്ന പ്രോട്ടീനും ഉപയോഗിച്ച് പല്ലുകൾ ശക്തമായി നിലനിർത്താൻ ചീസ് സഹായിക്കുന്നു.
undefined
നാല്...പൈനാപ്പിൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് പല്ലിന് നിറം നല്‍കാനും ദുര്‍ഗന്ധം തടയാനും സഹായിക്കും.
undefined
അഞ്ച്...ഉണക്കമുന്തിരിയും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഉണക്കമുന്തിരി വായ വൃത്തിയാക്കാൻ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നു. ഒപ്പം മഞ്ഞ നിറം അകറ്റാനും സഹായിക്കും.
undefined
click me!