ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Published : Sep 21, 2025, 10:05 PM IST

ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

PREV
16
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

26
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.

36
ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായ ഉപ്പിന്‍റെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാനും ചര്‍മ്മം മോശമാകാനും കാരണമാകും. അതിനാല്‍ ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

46
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചര്‍മ്മത്ത് ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. 

56
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. ഇവ കൊളാജന്‍ ഉല്‍പാദത്തെ കുറയ്ക്കുകയും മുഖത്ത് ചുളിവുകള്‍ വരുത്തുകയും ചെയ്യും. 

66
ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories