പ്രമേഹരോഗികള്‍ ഉച്ചയൂണിന് ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

First Published Aug 29, 2020, 11:20 AM IST

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. കലോറി കൂടുതലുള്ള ഭക്ഷണങ്ങളും, മധുരം, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളും പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. പ്രമേഹരോഗികള്‍  ഉച്ചയൂണിന് ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ തുടങ്ങിയവയുടെ നല്ല സ്രോതസ്സാണ്ഇലക്കറികള്‍. ചീര പോലുള്ള കലോറി കുറഞ്ഞ ഇലക്കറികള്‍ പ്രമേഹരോഗികള്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. അതിനാല്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറച്ച് ചീരയുടെ അളവ് കൂട്ടാന്‍ ശ്രമിക്കുക. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചീര പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
undefined
രണ്ട്...പതിവായി ഒരു മുട്ട കഴിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വളരെക്കുറയ്ക്കും എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ഇസ്‌റ്റേണ്‍ ഫിന്‍ലാന്‍ഡില്‍ നടന്ന പഠനത്തില്‍ പറയുന്നത്. അതിനാല്‍ ഉച്ചയൂണിന് ഒരു മുട്ട കൂടി ഉള്‍പ്പെടുത്താം. പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ട ഒന്നില്‍ കൂടുതല്‍ ദിവസവും കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ കാരണമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ എണ്ണം കൂടാതെ ശ്രദ്ധിക്കുക.
undefined
മൂന്ന്...പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയരാതെ നിലനിര്‍ത്താന്‍ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
undefined
നാല്...നമ്മുടെ വയറിലുള്ള ഉപകാരികളായ ബാക്ടീരിയകളെ സഹായിക്കുന്നതാണ് തൈര്. ഇത് ദഹനത്തെ സഹായിക്കുന്നു. പ്രമേഹബാധിതരുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് തൈര് സാഹായിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്‍സുലിന്‍ സംവേദകത്വം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. അതിനാല്‍ ഉച്ചയൂണിന് മോര് കൂടി ഉള്‍പ്പെടുത്താം.
undefined
അഞ്ച്...പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പയറുവര്‍ഗങ്ങള്‍. സസ്യജന്യ പ്രോട്ടീന്റെ കലവറയാണിവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും.
undefined
click me!