കരളിന്‍റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

Published : Aug 02, 2020, 01:27 PM ISTUpdated : Aug 02, 2020, 01:31 PM IST

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരളാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.  കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും. കരളിന്റെ ആരോഗ്യത്തിനു കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
110
കരളിന്‍റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും നല്ലത് പച്ചക്കറികള്‍ ധാരാളം കഴിക്കുക എന്നതാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനമാണ് ബ്രൊക്കോളി. നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവര്‍ വരാതെ തടയാന്‍ ഇത് സഹായിക്കും. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

210

കരളിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ചീര. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചീരയ്ക്ക് കഴിയും. വിറ്റാമിനുകളായ എ, സി, ഇ എന്നിവയും നാരുകളും അടങ്ങിയ ചീര ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

310

കാബേജ്, കോളിഫ്ലവർ  എന്നിവയില്‍ അടങ്ങിയിരിക്കുന്ന 'ഇന്‍ഡോള്‍' എന്ന ഘടകം കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

410

കരളിന്‍റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് കാരറ്റ്. ഇതിലുള്ള ആന്‍റി ഓക്‌സിഡന്‍റ്, വിറ്റാമിനുകള്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന പോഷകങ്ങളാണ്. ഇത് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. 
 
510

ദിവസവും ഗ്രീന്‍ ടീ കുടിച്ചാല്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങളും പറയുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കരളിനെ ശുദ്ധീകരിക്കുന്നു. ക്യാന്‍സറിനെ തടയാനും ഗ്രീന്‍ ടീക്ക് കഴിയും. 

610

കരളിന്‍റെ ആരോഗ്യത്തിന് മികച്ചതാണ് പോളിഫിനോൾസ് അടങ്ങിയ ബ്ലൂ ബെറി. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, കൊളസ്ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിനു സാധിക്കും.

710

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കശുവണ്ടി, ബദാം എന്നിവ ഫാറ്റി ലിവര്‍ തടയാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സഹായിക്കും. 
 
810

 ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാള്‍നട്ടും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
 
910

ധാരാളം ഭക്ഷ്യനാരുകള്‍ അടങ്ങിയ ഓട്‌സ് ശരീരഭാരം കുറയ്ക്കുക മാത്രമല്ല, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യും. 

1010

കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കും. 

click me!

Recommended Stories