വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Published : Nov 29, 2020, 03:54 PM ISTUpdated : Nov 29, 2020, 04:02 PM IST

മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് അനീമിയ അഥവാ വിളർച്ച. ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് പലപ്പോഴും വിളര്‍ച്ചയ്ക്ക് കാരണം. ചുവന്ന രക്തകോശങ്ങളുടെ അളവ് കുറയുന്നതും ഇതിന് കാരണമാകുന്നു. ക്ഷീണമാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണം. കൂടാതെ വിളറിയ ചർമ്മം, തലവേദന, ഉയർന്ന ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയും ചിലരില്‍ ഉണ്ടാകാം. വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

PREV
16
വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

ഒന്ന്...

പയറുവർഗ്ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും.
 
26

രണ്ട്...

ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച് മുട്ട, മത്സ്യം, പച്ചക്കറികള്‍, ഇലക്കറികൾ എന്നിവ. ചീര, ബ്രോക്കോളി തുടങ്ങിയവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. 

36

മൂന്ന്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. 
 
46

നാല്...

ബീറ്റ്റൂട്ട് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ദിവസവും ജ്യൂസായി കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ സഹായിക്കും.

56

അഞ്ച്...

മാതളം കഴിക്കുന്നതും നല്ലതാണ്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. 

66

ആറ്...

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്‍റെ അംശം ഇവയില്‍ കൂടുതലായതിനാല്‍ വിളർച്ചയെ തടയാന്‍ സഹായിക്കും. 

click me!

Recommended Stories