തണുപ്പുകാലത്ത് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

First Published Nov 25, 2020, 1:14 PM IST

ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. തണുപ്പുകാലത്ത് ജലദോഷം മുതൽ ആസ്ത്മ വരെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഡയറ്റില്‍ ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ തണുപ്പുകാലത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...ഓറഞ്ച്, നാരങ്ങ എന്നിവയുള്‍പ്പെടുന്ന സിട്രസ് പഴങ്ങള്‍ ശൈത്യകാലത്ത് അഥവാ തണുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സിയുടെ കലവറയായ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
undefined
രണ്ട്...പച്ചക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും തണുപ്പുകാലത്ത് ഉണ്ടാകുന്ന രോഗങ്ങളെ തടയാനും സഹായിക്കും. തക്കാളി, ചുവന്ന ചീര, ബ്രോക്കോളി, ക്യാരറ്റ് , ബീറ്റ്റൂട്ട്, മത്തങ്ങ, കാബേജ്, തുടങ്ങിയവ തെരഞ്ഞെടുത്ത് കഴിക്കാം.
undefined
മൂന്ന്...മധുരക്കിഴങ്ങ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ്. ഇവ ശരീരത്തിലെ താപനില വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം എന്നിവയടങ്ങിയ മധുരക്കിഴങ്ങ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
undefined
നാല്...സിങ്ക് ഉൾപ്പെട്ട ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നു. അതിനാല്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല ഹൃദയത്തെ സംരക്ഷിക്കാനും പയർവർഗങ്ങൾ സഹായിക്കുന്നു.
undefined
അഞ്ച്...നട്സ് ആണ് ഈ പട്ടികയിലെ നാലാമന്‍. ബദാം, വാള്‍നട്സ്, നിലക്കടല തുടങ്ങിയവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
undefined
ആറ്...ഇഞ്ചിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇവ ഏറേ സഹായകമാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
undefined
ഏഴ്...മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
undefined
click me!