ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും. ഹൃദ്രോഗം, കാൻസർ, അൽഷിമേഴ്‌സ്, പ്രമേഹം തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത തടയാൻ സഹായിക്കുന്ന നിരവധി തരം ആന്റിഓക്‌സിഡന്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.