Health Benefits of Salad : ദിവസവും ഒരു നേരം സാലഡ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Web Desk   | Asianet News
Published : Feb 17, 2022, 10:20 AM ISTUpdated : Feb 17, 2022, 10:25 AM IST

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? ശരീരഭാരം കുറയ്ക്കാൻ കർശനമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. 

PREV
15
Health Benefits of Salad :  ദിവസവും ഒരു നേരം സാലഡ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
weight loss

ശരീരഭാരം കുറയ്ക്കുന്നതിൽ സാലഡുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഉച്ചഭക്ഷണത്തിലോ അത്താഴത്തിനോ ഏതെങ്കിലും  സാലഡുകൾ ഉൾപ്പെടുത്താൻ നിർദേശിക്കുന്നു. 

25
salad

വിവിധ സാലഡുകൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സാലഡ് കഴിക്കണം. സാലഡിൽ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് ശരീരത്തിന് കൂടുതൽ നാരുകളും കുറച്ച് കലോറിയും നൽകുന്നു. ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

35
salad

തക്കാളി, സവാള, വെള്ളരിക്ക എന്നിവയ്ക്കൊപ്പം സാലഡിൽ റാഡിഷ് ചേർക്കാം. റാഡിഷിൽ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കോൺ സാലഡും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചോളം ഉൾപ്പെടുത്തിയും സാലഡ് തയ്യാറാക്കാം.
 

45
salad

ഫ്രൂട്ട് സാലഡുകൾ വിറ്റാമിനുകളും സുപ്രധാന പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. മുന്തിരിപ്പഴം, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. കിവി, ആപ്പിൾ, മാതളനാരങ്ങ, പൈനാപ്പിൾ, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ ഉപയോ​ഗിച്ചും സാലഡ് തയ്യാറാക്കാം.

55
weight loss

ഗ്രീൻ സാലഡിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. സാലഡിലെ നാരുകൾ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.


 

click me!

Recommended Stories