വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും വാഴപ്പഴം മികച്ചതാണ്. റെറ്റിനയിലെ മാക്യുലർ ഡീജനറേഷൻ, തിമിരം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.