ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ ഇതൊക്കെയാണ്

First Published Nov 8, 2020, 9:08 AM IST

ആരോഗ്യസമ്പുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നമ്മിൽ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകൾ ബീറ്റ്റൂട്ടിനുണ്ട്. പ്രായമായവരില്‍ ഓര്‍മശക്തി നിലനിര്‍ത്താനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഉത്തമമാണ്. കുട്ടകൾക്ക് മുതൽ പ്രായമായവർക്ക് വരെ ഡയറ്റിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്താം. ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

രോഗപ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടിൽ ബീറ്റാ സിയാനിൻ അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ബീറ്റ്റൂട്ട് ഏറെ നല്ലതാണ്.
undefined
ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
undefined
ബീറ്റ്റൂട്ടിൽ ഫൈബറിന്റെ അളവ് കൂടുതലും കാലറി കുറവുമാണ്. ഈ ഫൈബറുകൾ ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവർത്തിക്കുന്നത് വഴി ശരീരഭാരം കുറയാൻ ഒരുപരിധി വരെ സഹായകമാണ്.
undefined
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. മാത്രമല്ല, കുടൽ കാൻസർ, ലിവർ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് നിത്യേന കുടിക്കുന്നത് ഫലപ്രദമാണ്.
undefined
പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിനുകള്‍, ഫോളിക് ആസിഡ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, ലയിക്കുന്ന നാരുകള്‍ തുടങ്ങിയവ ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തപ്രവാഹം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും.
undefined
click me!