കറുത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യഗുണങ്ങൾ ഇതൊക്കെയാണ്

First Published Jan 26, 2021, 3:49 PM IST

കറുത്ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വൃക്കയുടെ ആരോഗ്യത്തിനുമെല്ലാം കറുത്ത ഉണക്കമുന്തിരി നല്ലതാണ്. കറുത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

വൃക്കയെ സംരക്ഷിക്കുന്നു: വൃക്കയുടെ ആരോഗ്യത്തിന്നല്ലതാണ് കറുത്ത ഉണക്കമുന്തിരി. കിഡ്‌നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
undefined
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്: ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഇത് ചര്‍മ്മത്തിലെ ചുളിവുകൾ അകറ്റാനും ചര്‍മ്മത്തിന് നിറം നല്‍കാനും ഏറെ നല്ലതാണ്.
undefined
മലബന്ധം അകറ്റാം: കറുത്ത ഉണക്കമുന്തിരിയിൽ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.
undefined
എല്ലുകളെ സംരക്ഷിക്കുന്നു: ധാരാളം ധാതുക്കളും മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.
undefined
കാഴ്ചശക്തി വർദ്ധിപ്പിക്കും: ഉണക്കമുന്തിരിയില്‍ ആന്റിഓക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍, വൈറ്റമിന്‍ എ, എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വൈറ്റമിന്‍ എ ഏറെ പ്രധാനമാണ്. ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
undefined
click me!