വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുകയാണോ? എങ്കില്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

First Published Jan 22, 2021, 3:38 PM IST

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പൊതുവേ കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് കഴിക്കാറ്. എന്നാല്‍ ഡയറ്റ്, ഒരിക്കലും നമ്മുടെ ഊര്‍ജ്ജസ്വലതയെയോ മാനസികാവസ്ഥയെയോ ഒന്നും പ്രതികൂലമായി ബാധിക്കരുത്. അതിന് ചില തെരഞ്ഞെടുപ്പുകള്‍ ആവശ്യമാണ്. അത്തരത്തില്‍ എപ്പോഴും സംതൃപ്തി തോന്നുന്നതും എന്നാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ആറ് തരം ഭക്ഷണങ്ങളെ കുറിച്ച് അറിയാം... 

കട്ടത്തൈര് ആണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. കുറവ് കലോറിയും ഉയര്‍ന്ന പ്രോട്ടീനുമാണ് ഇതിന്റെ പ്രത്യേകത.
undefined
നട്ട്‌സ് കഴിക്കുന്നതും ഏറെ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കാനും അമിതമായി മറ്റ് ഭക്ഷണം കഴിക്കുന്നത് തടയാനുമെല്ലാം സഹായകമാണ്. ഇവയും പ്രോട്ടീനിന്റെ സമ്പന്നമായ ഉറവിടം തന്നെ.
undefined
സാല്‍മണ്‍ മത്സ്യം അതുപോലെ ട്യൂണ മത്സ്യം എന്നിവയും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ്. വിശപ്പിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഇവയ്ക്കാകും. ഒപ്പം തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒമേഗ-3-ഫാറ്റിആസിഡുകളുടെ കലവറ കൂടിയാണിവ.
undefined
നമ്മള്‍ നിത്യേന കഴിക്കുന്ന ഒരു ആഹാരമാണ് മുട്ട. ഇതും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ്. പ്രോട്ടീന്‍, വൈറ്റമിന്‍-എ, ലൂട്ടിന്‍, അയേണ്‍ തുടങ്ങി പല അവശ്യഘടകങ്ങളുടേയും സ്രോതസാണ് മുട്ട.
undefined
പലരും തെറ്റിദ്ധരിക്കുന്നൊരു സംഗതിയാണ് ചിക്കന്‍ കഴിക്കുന്നത് വണ്ണം കൂട്ടുമെന്നത്. മിതമായ അളവിലാണെങ്കില്‍ ചിക്കന്‍ കഴിക്കുന്നത് വണ്ണം കൂട്ടുകയില്ലെന്ന് മാത്രമല്ല, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കൂടിയാണ്.
undefined
ഇലക്കറികളാണ് അടുത്തതായി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണം. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ഇവ ഉപാപചയ പ്രവര്‍ത്തനങ്ങളെ നല്ലരീതിയില്‍ സ്വാധീനിക്കും. ഒപ്പം തന്നെ വൈറ്റമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണ് ഇലക്കറികള്‍.
undefined
click me!