എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ കെ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

First Published Jan 21, 2021, 2:32 PM IST

എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. അതിനാല്‍ എല്ലുകളുടെ ബലം നിലനിര്‍ത്താന്‍ മുന്‍കരുതലുകളെടുക്കേണ്ടത് ആവശ്യമാണ്. ശരീരത്തില്‍നിന്ന് കാത്സ്യത്തിന്റെ നഷ്ടം നികത്തുന്നതിലും ധാതുക്കള്‍ എല്ലുകളില്‍ ആഗിരണം ചെയ്യുന്നതിലും 'വിറ്റാമിന്‍ കെ'യ്ക്ക് പ്രധാന പങ്കുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി വിറ്റാമിന്‍ കെ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

ഒന്ന്... പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിക്ക ഇലക്കറികളിലും വിറ്റാമിൻ കെ ധാരാളം ഉണ്ടെങ്കിലും കേൽ, കാബേജ്, ചീര, ബ്രൊക്കോളി മുതലായവയിൽ വിറ്റാമിന്‍ കെയോടൊപ്പം തന്നെ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, ബി, ഇ, കൂടാതെ മഗ്നീഷ്യം, ഫോളേറ്റ്, അയൺ എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
undefined
രണ്ട്... പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോ, കിവി, ബ്ലൂബെറി, ബ്ലാക്ക്ബെറി, മുന്തിരി, മാതളം തുടങ്ങിയവയില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും കഴിക്കുന്നത് നല്ലതാണ്.
undefined
മൂന്ന്... ചിക്കന്‍, മുട്ട എന്നിവയില്‍ നിന്നും വിറ്റാമിന്‍ കെ ലഭിക്കും. ഇവ പ്രോട്ടീനുകളാല്‍ സമ്പന്നവുമാണ്. അതുകൊണ്ടു തന്നെ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.
undefined
നാല്... മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ നിന്നും വിറ്റാമിന്‍ കെ ലഭിക്കും.
undefined
അഞ്ച്... വിറ്റാമിന്‍ കെ ധാരാളം അടങ്ങിയതാണ് പാലും പാലുല്‍പന്നങ്ങളും. പ്രത്യേകിച്ച് ചീസില്‍ നിന്നും ആവശ്യത്തിന് വിറ്റാമിന്‍ കെ ലഭിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
undefined
ആറ്...നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍നട്സ്, കശുവണ്ടി, നിലക്കടല തുടങ്ങിയവയില്‍ നിന്നൊക്കെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ കെ ലഭിക്കും.
undefined
click me!