​ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്

First Published Jul 30, 2021, 7:11 AM IST

ചുവന്ന ആപ്പിളിനെപ്പോലെ ധാരാളം ആരോ​ഗ്യഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ​ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

green apple

ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ മികച്ചൊരു പഴമാണ്.
 

green apple

പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴമാണ് ഇത്. ചുവന്ന ആപ്പിളിനു പകരം പച്ച ആപ്പിൾ കഴിക്കാം. ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറച്ചേ ഉള്ളൂ. നാരുകൾ ധാരാളം ഉണ്ടുതാനും. 
 

green apple

ഫ്ലേവനോയ്ഡുകൾ ധാരാളമുള്ള ഗ്രീൻ ആപ്പിൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാനും ഇത് സഹായിക്കുന്നു.

green apple

പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്ക് പ്രത്യേകിച്ച് നല്ലതാണ്. ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ​സഹായകമാകും.

green apple

ദിവസവും ഒരു ഗ്രീൻ ആപ്പിളോ ഒരു ഗ്ലാസ്സ് ഗ്രീൻ ആപ്പിൾ ജ്യൂസോ കുടിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കും.
ഗ്രീൻ ആപ്പിളിൽ റൂട്ടീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിപ്പിക്കുന്ന എൻസൈമിനോടു പൊരുതുന്നു. 

click me!