പ്രതിരോധശേഷി കൂട്ടാന്‍ ദിവസവും ഓരോ പേരയ്ക്ക കഴിക്കൂ; അറിയാം മറ്റ് ഗുണങ്ങള്‍...

First Published Sep 26, 2020, 1:16 PM IST

കേരളത്തില്‍ വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പഴമാണ് പേരയ്ക്ക. എന്നാല്‍ ആള്‍ അത്ര നിസാരക്കാരനല്ല. ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. കൂടാതെ വിറ്റാമിന്‍ ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം, അയൺ, ഫോസ്ഫറസ് എന്നിവയും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ പേരയ്ക്കയ്ക്ക് കഴിയും. പേരയ്ക്ക കഴിച്ചാലുള്ള ആരോ​​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പ്കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
undefined
രണ്ട്...രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പേരയ്ക്ക സഹായിക്കും. പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നത്. ഇവ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുന്നു.
undefined
മൂന്ന്...പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കകഴിച്ചാൽ മതി. പേരയിലയുംആരോ​ഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ പേരയ്ക്ക ഇല കൊണ്ടുള്ള വെള്ളം, ചായ എന്നിവ കുടിക്കാവുന്നതാണ്.
undefined
നാല്...പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ട് ചവച്ചാൽ മതി. വായ് നാറ്റമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പമ്പകടക്കും.
undefined
അഞ്ച്...കാഴ്ചശക്തിക്ക് വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. അതിനാല്‍ അവ ധാരാളം അടങ്ങിയ പേരയ്ക്ക ദിവസവും കഴിക്കാം. പേരയ്ക്കാജ്യൂസും കുടിക്കാവുന്നതാണ്.
undefined
ആറ്...ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
undefined
ഏഴ്...​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍മലബന്ധം അകറ്റാനും സഹായിക്കും.
undefined
എട്ട്...ചർമ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റി ഏജിംങ് ഗുണങ്ങള്‍ പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. ഇതിലെ മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകുകയും ചെയ്യും.
undefined
click me!