ഇന്ന് ലോക തേനീച്ച ദിനം; അറിയാം തേൻ നൽകുന്ന അത്ഭുതകരമായ ആരോ​ഗ്യഗുണങ്ങളെ പറ്റി...

First Published May 20, 2021, 11:29 AM IST

ഇന്ന് ലോക തേനീച്ച ദിനം. തേനീച്ചവളർത്തലിന്റെ തുടക്കക്കാരനായ ആന്റോൺ ജാൻഷ 1734 മെയ് 20 ന് ജനിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആച്ചരിച്ച് വരുന്നത്. 2018 മെയ് 20 നാണ് ആദ്യമായി തേനീച്ച ദിനം ആഘോഷിച്ചത്. തേൻ ഉപയോ​ഗിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണത്തെ കുറിച്ച് പലർക്കും അറിയില്ല. തേനിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം....

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചൊരു പ്രതിവിധിയാണ് തേൻ. ഇത് ശരീരത്തിലെ അലർജികളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്.
undefined
പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് ആണ് തേൻ. മുറിവുകൾ പെട്ടെന്ന് ഉണങ്ങാനും പൊള്ളലേറ്റാലുമൊക്കെ ഇത് പുരട്ടാം.
undefined
ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും തേനില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ തേൻ കഴിക്കുന്നത് ​ഗുണം ചെയ്യും.
undefined
തേൻ ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയാണ്. തേനിലെ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം ഊർജ്ജം നൽകുന്നു.തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
undefined
തേൻ മികച്ചൊരു കണ്ടീഷണര്‍ കൂടിയാണെന്ന് പറയാം. താരൻ അകറ്റാനും നല്ലൊരു പ്രതിവിധി കൂടിയാണിത്. തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കുകയും മുടികൊഴിച്ചിൽ തടയാനും തേൻ ഫലപ്രദമാണ്.
undefined
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ തേനിൽ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണിത്.
undefined
click me!