വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ത്തും ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

First Published Sep 13, 2020, 3:50 PM IST

വണ്ണം കുറയ്ക്കാന്‍ പല ഡയറ്റുകളും പരീക്ഷിച്ച് മടുത്തവരുണ്ടാകാം. എന്നാല്‍ കൃത്യമായ ഭക്ഷണശീലവും വ്യായാമവും ഉണ്ടെങ്കില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കും. മധുരവും ഫാറ്റും കുറഞ്ഞ ഭക്ഷണമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഫാന്‍സി കോഫി. ബോട്ടില്‍ഡ് കോഫിയില്‍ കലോറിയും മധുരവും വളരെ കൂടുതലാണ്. ഇത് വണ്ണം കൂട്ടാം. അതിനാല്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കാം.
undefined
രണ്ടാമതായി മധുരം ചേര്‍ത്ത ഹോട്ട് ആന്‍ഡ്‌ കോള്‍ഡ്‌ സെറിലുകളും ഒഴിവാക്കാം. ഇവയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ഇവ ഭാരം കൂട്ടാനുള്ള സാധ്യത ഏറേയാണ്.
undefined
ഫ്രൈഡ് ഫ്രഞ്ച് ഫ്രൈസും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. കലോറി ധാരാളം അടങ്ങിയതാണ് എണ്ണയില്‍ പൊരിച്ചു എടുക്കുന്ന ഇവ.
undefined
മയോണീസ് ആണ് നാലാമതായി ഈ പട്ടികയില്‍ വരുന്നത്. ഫാറ്റും കലോറിയും മയോണീസില്‍ വളരെ കൂടുതലാണ്. രണ്ട്ടീസ്പൂണ്‍ മയോണീസില്‍ 22 ഗ്രാം ഫാറ്റും 198 കലോറിയുമുണ്ട്.
undefined
പിസ്സ റോള്‍ പോലെപാക്കറ്റുകളില്‍ ലഭിക്കുന്ന‌ ഫ്രോസന്‍ സ്നാക്സും കലോറിയും ഫാറ്റും കൂടിയ ഭക്ഷണമാണ്. ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
undefined
click me!