പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

Web Desk   | others
Published : Sep 15, 2020, 05:36 PM ISTUpdated : Sep 15, 2020, 05:39 PM IST

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
16
പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

വൈറ്റ് ബ്രഡാണ് ഈ പട്ടികയിലെ ഒന്നാമന്‍. ഉയര്‍ന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്. 

26

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പ്രമേഹ രോഗികള്‍ ഒഴിവാക്കുക. കാരണം ഇവയില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും സാധ്യതയുണ്ട്. 

36

ശീതളപാനീയങ്ങള്‍, സോഡ എന്നിവയാണ്  ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ മധുരം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ പ്രമേഹരോഗികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. 

46

അടുത്തതായി പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഒന്നാണ്  കൃത്രിമ മധുരങ്ങള്‍. സാധാരണ പഞ്ചസാരയെക്കാള്‍ മധുരമേറിയ ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കാം. 

56

പ്രമേഹരോഗികള്‍ അടുത്തതായി ഒഴിവാക്കേണ്ടത് ജങ്ക് ഫുഡാണ്.  ജങ്ക് ഫുഡിൽ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാൽ അടിവയറ്റില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

66

പ്രമേഹരോഗികള്‍ മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓറഞ്ച് ജ്യൂസ് പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതില്‍ മധുരം വളരെ കൂടുതലാണ്. 

click me!

Recommended Stories