പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതും ഉള്‍പ്പെടുത്തേണ്ടതും...

Web Desk   | others
Published : Oct 05, 2021, 11:30 PM IST

പ്രമേഹമുള്ളവരെ ( Diabetes ) സംബന്ധിച്ച് ഡയറ്റാണ് ഏറ്റവും വലിയ വെല്ലുവിളി. ഭക്ഷണം നിയന്ത്രിച്ചില്ലെങ്കില്‍ മരുന്നോ ചികിത്സയോ തുടരുന്നുണ്ടെങ്കിലും രോഗത്തെ തീവ്രമാക്കാന്‍ അത് കാരണമാകും. എന്നാല്‍ പലപ്പോഴും പ്രമേഹരോഗികളുടെ ഡയറ്റുമായി (Diabetes diet ) ബന്ധപ്പെട്ട് പല സംശയങ്ങളും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളുമെല്ലാം ഉയര്‍ന്നുകേള്‍ക്കാറുണ്ട്. അത്തരത്തില്‍ വ്യാപകമായി കേള്‍ക്കാറുള്ള ചില തെറ്റായ വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്

PREV
15
പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതും ഉള്‍പ്പെടുത്തേണ്ടതും...

 

പ്രമേഹമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം തീരെ കഴിക്കരുതെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ചോറ്, ബ്രഡ് പോലുള്ള ഭക്ഷണങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വരാം. എന്നാല്‍ ഏത് തരം കാര്‍ബ് ആണ് കഴിക്കുന്നത്, എത്രയാണ് അളവ് എന്നതിന് അനുസരിച്ച് ഇവയും ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ് എന്നതാണ് സത്യം.
 

 

25

 

കൊളസ്‌ട്രോളുകാര്‍ക്കേ കൊഴുപ്പ് പേടിക്കേണ്ടതുള്ളൂ, പ്രമേഹമുള്ളവര്‍ അത് നോക്കേണ്ടതില്ലെന്ന് പറയുന്നവരുണ്ട്. തികച്ചും തെറ്റായ നിഗമനമാണിത്. പ്രമേഹരോഗികളും കൊഴുപ്പ് നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യപരമായ കൊഴുപ്പ് കഴിക്കുക. അതും മിതമായ അളവില്‍ മാത്രം.
 

 

35

 

പഞ്ചസാര ഒഴിവാക്കാം, പകരം 'ആര്‍ട്ടിഫിഷ്യല്‍' മധുരം ചേര്‍ത്ത ഭക്ഷണം ആവാം എന്ന് ചിന്തിക്കുന്നവരുണ്ട്. പ്രമേഹരോഗികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയത് എന്ന പേരില്‍ വിപണിയില്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരാളമായി ലഭിക്കാറുമുണ്ട്. എന്നാല്‍ ഓര്‍ക്കുക പഞ്ചസാരയോളം തന്നെ ഇവയും അപകടകാരികളായി മാറാം.
 

 

45

 

മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ പിന്നെ പേടിക്കാനൊന്നുമില്ല, ധൈര്യമായി മധുരം കഴിക്കാമെന്ന് പറയുന്നവരുണ്ട്. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും മധുരം നിയന്ത്രിക്കേണ്ടത് പ്രമേഹരോഗികളെ സംബന്ധിച്ച് നിര്‍ബന്ധമായ കാര്യമാണ്. അത് ശ്രദ്ധിച്ചേ പറ്റൂ.
 

 

55

 

പ്രമേഹമുള്ളവര്‍ ഫ്രൂട്ട്‌സ് കഴിച്ചൂടായെന്ന് നിര്‍ദേശിക്കുന്നത് കേള്‍ക്കാറുണ്ട്. പഴങ്ങള്‍ ആരോഗ്യത്തിന് പലവിധ ഗുണങ്ങളേകുന്ന ഭക്ഷണമാണ്. അതിനാല്‍ പ്രമേഹരോഗികളും പഴങ്ങള്‍ കഴിക്കേണ്ടതാണ്. എന്നാല്‍ ഏതെല്ലാം പഴങ്ങള്‍ എത്ര അളവില്‍ കഴിക്കണമെന്നതിന് കൃത്യമായി ഡോക്ടറുടെ നിര്‍ദേശം തേടണമെന്ന് മാത്രം.
 

 

click me!

Recommended Stories