കൊഴുപ്പ് കുറയ്ക്കും, കരളിനെ സംരക്ഷിക്കും; മുരിങ്ങയില കഴിച്ചാൽ ഇനിയുമുണ്ട് ​ഗുണങ്ങൾ

Web Desk   | Asianet News
Published : Jan 17, 2021, 08:58 AM ISTUpdated : Jan 17, 2021, 11:00 AM IST

മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരമാണ്. മുരിങ്ങയില പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്,  ജീവകം എ, മഗ്നീഷ്യം തുടങ്ങിയ ദാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

PREV
17
കൊഴുപ്പ് കുറയ്ക്കും, കരളിനെ സംരക്ഷിക്കും; മുരിങ്ങയില കഴിച്ചാൽ ഇനിയുമുണ്ട് ​ഗുണങ്ങൾ

ജീവകം സി, ബീറ്റാകരോട്ടിന്‍ ഇവ കൂടാതെ രക്തസമ്മർദം നിയന്ത്രിക്കുന്ന ശക്തിയേറിയ ആന്റിഓക്സിഡന്റുകൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.  
 
27

പ്രമേഹരോഗികൾ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ലോറോജെനിക് ആസിഡ് മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങക്ക ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ്. 

37

കാൽസ്യം, ഇരുമ്പ്, മറ്റു ജീവകങ്ങൾ ഇവ ധാരാളം അടങ്ങിയ മുരിങ്ങയില എല്ലുകളെ ശക്തിയുള്ളതാക്കുന്നു. ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു. മുരിങ്ങയിലെ ആന്റിഓക്സിഡന്റുകൾ എല്ലുകൾക്ക് ശക്തി നൽകുന്നു.
 
47

മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുക്കളും ഹൃദയാരോഗ്യമേകുന്നു. ഭക്ഷ്യ നാരുകൾ മുരിങ്ങക്കയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതു വഴി ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാതെ തടയുന്നു. 

57

ശ്വാസകോശസംബന്ധമായ രോഗങ്ങൾ തടയാനും മുരിങ്ങ വളരെ നല്ലതാണ്.  മുരിങ്ങയിലയ്ക്ക് ആന്റി അലർജിക്ക് ഗുണങ്ങൾ ഉണ്ട്. ആസ്മ തടയാന്‍ മാത്രമല്ല ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്താനും മുരിങ്ങ സഹായിക്കുന്നു.
 
67

മുരിങ്ങയില്‍ പോളിഫെനോള്‍ അല്ലെങ്കില്‍ സസ്യ സംയുക്തങ്ങളായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു.

77

മുരിങ്ങയില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരം സംഭരിച്ചുവയ്ക്കുന്ന വിസറല്‍ കൊഴുപ്പ് നീക്കാന്‍ ഇത് സഹായിക്കുന്നു.
 
click me!

Recommended Stories