Onam 2025 : ഓണം സ്പെഷ്യൽ ശർക്കര വരട്ടി എളുപ്പത്തിൽ തയ്യാറാക്കാം

Published : Aug 23, 2025, 03:05 PM ISTUpdated : Aug 23, 2025, 03:43 PM IST

ഓണം സ്പെഷ്യൽ ശർക്കര വരട്ടി എളുപ്പത്തിൽ തയ്യാറാക്കാം.

PREV
112
ശർക്കര വരട്ടി

ഈ ഓണസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ ശർക്കരവരട്ടി.

212
വേണ്ട ചേരുവകൾ

പച്ചക്കായ  ഒരു കിലോ

412
ജീരകപ്പൊടി

ജീരകപ്പൊടി - അര ടീസ്പൂൺ

512
ഏലയ്ക്കാപ്പൊടിച്ചത്

ഏലയ്ക്കാപ്പൊടിച്ചത് - 1 ടേബിൾ സ്പൂൺ

612
ചുക്കുപൊടി

ചുക്കുപൊടി - ഒന്നര ടേബിൾ സ്പൂൺ

712
ശർക്കര

ശർക്കര -  250 ഗ്രാം

812
പഞ്ചസാര

പഞ്ചസാര - 2 ടീസ്പൂൺ

912
വെള്ളം

വെള്ളം - ആവശ്യത്തിന്

1012
തയ്യാറാക്കുന്ന വിധം

ആദ്യം പച്ചക്കായ തൊലി കളഞ്ഞതിനുശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ കുറച്ചുനേരം ഇട്ട് വയ്ക്കുക. ശേഷം കറയെല്ലാം പോയി കഴിഞ്ഞിട്ട് തുടച്ചെടുക്കാം. തുടച്ചെടുത്ത പച്ചക്കായ അര സെൻറീമീറ്റർ കനത്തിൽ അരിഞ്ഞെടുക്കുക. ചൂടായ വെളിച്ചെണ്ണയിൽ ചെറിയ തീയിൽ വറുത്തുകോരി എടുക്കുക.

1112
സ്റ്റെപ്പ് 2

ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. ശേഷം ശർക്കര വെള്ളം ഒഴിച്ച് ഉരുക്കിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റാം. ഇത് പരുവം ആകുന്നവരെ ചെറിയ തീയിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

1212
സ്റ്റെപ്പ് 3

പരുവം ആകുമ്പോൾ നേരത്തെ വറുത്തുവച്ച കായ ഇട്ടുകൊടുക്കാം. ശേഷം യോജിപ്പിച്ച വച്ച പൊടികളെല്ലാം ചേർത്ത് കൊടുക്കുക. ശേഷം പൊടിച്ചുവച്ച പഞ്ചസാര കൂടി വിതറി കൊടുക്കുക. ശേഷം കുറച്ചുനേരം ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ശർക്കര വരട്ടി തയ്യാർ...

Read more Photos on
click me!

Recommended Stories